ForeverMissed
Large image
Stories

Share a special moment from Rev. Fr. Dr. Biji's life.

Write a story

Memorial to Fr Dr Biji - Worthing Hospital - 30.05.20 - Sir Peter Bottomley MP​

September 16, 2020
Over the weekend, I was grateful for the opportunity to pay my respects to Fr Dr Biji, a Jacobite Syrian Orthodox priest who had recently begun working as a chaplain at Worthing Hospital and passed away over recent weeks.
He worked across all communities to support and care for those going through some of the hardest moments of their life. He did this in spite of obvious fears of covid-19. He worked tirelessly to meet the spiritual and religious needs of patients, their loved ones and all of us across Worthing and West Sussex.
I shared a video message with the telecast funeral, shared across the world to the thousands touched by his words and spiritual support.
Many had loving words for the work of Fr Dr Biji. Idris Nawab, Imam of Worthing Mosque and Muslim Chaplain of Brighton and Sussex University Hospitals, said:
'I was fortunate enough to work with him to arrange a Muslim funeral and he genuinely went out of his way to make sure it took place speedily in accordance with the guidance of our faith. He came across as a true gentleman of noble character. I know he was well-loved by all who work at the chaplaincy team. My sincere condolences go out to them as well as of course to his wife and children.'
Dame Marianne Griffiths, Chief Executive of Western Sussex Hospitals, said:
'He was an enormously wonderful person. For that, that is a great loss and a huge loss for his family. We don't have to look far to see what an impact he has made in his life. I know his family will continue with his legacy in terms of making a difference in every way that they can.'
While we clap hands and beat pots and pans for doctors and nurses, let us not forget the hospital chaplains of all faiths. They give so much in support of those facing challenges, both emotionally and physically.
June 2, 2020
Respected Ammaayi, loving children,

We are deeply saddened by the loss of our beloved Biji Achan.  It’s hard to believe that he is no more; our heartfelt condolences.

Dear Biji Acha, YOU loved each and every one, irrespective of their status; needless to say, all your dear and near ones loved YOU too. 

Dear Acha, it’s a pity that we cannot enjoy your affectionate smile and receive your hugs anymore; however, sweet memories will remain in our hearts for long. You were a stardom of humility, innocence and empathy in this perishable world and you will, undoubtedly, be seated in the Kingdom of God. You were a unique model to all of us and your command over numerous national and foreign languages was astonishing and your knowledge on multifarious subjects was incredible and astounding. 

Your invaluable services to the Vienna St. Mary’s Syrian Orthodox Church will be remembered for ever by all the members of the Church. We mourn on your untimely demise but we offer our humble prayers: „May Your Soul Rest in Peace“.

Chev. Kuriakose Thadathil
Ammini, Stephy and Shiny 
May 30, 2020
He lived such an honourable life. I  admire our Beloved Rev.Fr. Dr. Biji Achan for his strength of character and faith. I will continue to inspire his kind guidence and advise to our community especially to the children. He will always live in our memory. A good priest is always a miracle of grace. May the departed soul rest in peace.

ബഹു. ഡോ. ബിജി മർക്കോസ് ചിറത്തിലാട്ടു അച്ചന്റെ സംസ്കാര ശുശ്രൂഷ

May 30, 2020
ബഹു. ഡോ. ബിജി മർക്കോസ് ചിറത്തിലാട്ടു അച്ചന്റെ സംസ്കാര ശുശ്രൂഷ
May 12, 2020
പരനിൽ ഭക്ത്യാ മദ്ബഹായിൽ
പരിചരിച്ചെന്നാചാരൃന്മാരെ
പരമാനന്ദ ലോകത്തിൽ
പരിചോടീറേർ ചേർക്കട്ടെ.......ബാറെക്മോർ
                  നമ്മളിൽ നിന്ന് ഭൗതികമായി വിട്ടുപിരിഞ്ഞ് തൻറെ നിത്യ ഭവനമായ സ്വർഗ്ഗത്തിലേക്ക് യാത്രയായിരിക്കുന്ന. ഏറ്റവും പ്രിയപ്പെട്ട റവ:ഡോ. ബിജി മാർക്കോസ് ചിറത്തിലാട്ടച്ചന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയും. ബിജിയച്ചന്റെ വേർപാടിന്റെ വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന ബിന്ദു അമ്മായിയേയും മക്കളെയും  അച്ഛൻറെ  കുടുംബാംഗങ്ങളെയും സർവ്വശക്തനായ ദൈവം ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു
          പ്രിയപ്പെട്ട ബിജിയച്ചനുമായി 1997 മുതലുള്ള അടുപ്പവും ബന്ധവുമാണ് എനിക്കുള്ളത്. 97ൽ വിയന്ന സെന്റ്മേരിസ് പള്ളിയിൽ സ്ഥിരമായ വി: കുർബാനയ്ക്കുള്ളസംവിധാനമില്ലാതിരുന്നപ്പോഴാണ്  ബിജിയച്ചൻ വിയന്നായിലേക്ക് കടന്നു വന്നത്. പിന്നീട് മാസത്തിൽ  ഒരു കുർബാന എങ്കിലും അർപ്പിക്കാൻ കഴിഞ്ഞത് ബിജിയച്ചൻ ഈ ഇടവകയുടെ വികാരിയായി  ചുമതലയേറ്റതിനുശേഷമാണ്. പിന്നീട് നിരവധി കാലം അച്ഛനോടൊപ്പം വിയന്ന സെൻറ് മേരീസ് ഇടവകക്ക് വേണ്ടി ശുശ്രൂഷിക്കാൻ കഴിഞ്ഞത് നന്ദിയോടെ ഓർക്കുകയാണ്. 2000ൽ ആണ് അച്ഛൻറെ കുടുംബം  സ്ഥിരമായി വിയന്നായിലേക്കെത്തുന്നത്. അന്ന് ജർമ്മനിയിലെ മാർബുർഗിലായിരുന്ന അച്ഛൻറെ സാധനസാമഗ്രികൾ കൊണ്ടുവരാനായി മാർബുർഗിലേക്ക് അച്ചനുമൊ ത്തുള്ള യാത്ര ഇന്നും മനസ്സിൽ മായാതെ പച്ചപിടിച്ചു നിൽക്കുന്നു ആ യാത്രയിലാണ് അച്ചൻ മനസ്സുതുറന്ന് കുറെ സംസാരിച്ചത്. അന്ന് അച്ചൻ സ്നേഹത്തോടെ എനിക്ക് രണ്ട് ഉപദേശം തന്നത് ഇന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു അന്നച്ചൻ എന്നോട് പറഞ്ഞു ഇന്നിത് ജോളിക്ക് മനസ്സിലാകില്ല. എന്നാൽ പിന്നീട് മനസ്സിലാക്കുമെന്ന്  പിന്നീടെ ൻറെ ജീവിതത്തിൽ  ഞാനാ സത്യങ്ങൾ തിരിച്ചറിഞ്ഞപ്പോൾ അച്ചൻറെ ദീർഘവീക്ഷണത്തെ ഞാൻ മനസ്സിലാക്കി.
                       2000 തുടങ്ങി വിയന്ന സെൻ മേരീസ് പള്ളി പ്രിയപ്പെട്ട ബിജിയച്ചൻറെ ആത്മീയ ശിക്ഷണത്തിൽ പടിപടിയായി  ഉയരുവാൻ തുടങ്ങി. മാസത്തിൽ ഒരു പ്രാവശ്യം വിശുദ്ധ കുർബാനയു ണ്ടായിരുന്ന പള്ളി പിന്നീട് 2 ഞായറാഴ്ചയായും 4 ഞായറാഴ്ചയായും ഉയർന്നത് അച്ചന്റെ ശ്രമഫലമായിട്ടായിരുന്നു. പിന്നീട് സൺഡേ സ്കൂൾ മൊർത്തമറിയം വനിതാ സമാജം,യുത്ത് അസോസിയേഷൻ, മുതലായ ഭക്തസംഘടനകൾ ആരംഭിച്ചതും ബിജിയച്ചന്റെ കാലത്തായിരുന്നു. വിയന്നായിലുള്ള വിവിധ സ്കൂളുകളിൽ റിലീജിയോൺ പഠിപ്പിച്ചതും ബിജിയച്ചനായിരുന്നു. അച്ചൻ വിയന്നയിൽ നിന്നും UK യിലേക്ക് പോയതിനു ശേഷം ഇന്നും റിലിജിയോൺ പഠിപ്പിക്കാൻ വേറെയാരുമില്ലയെന്നത് അച്ചന്റെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്നു. വിയന്നയിൽ ആദ്യമായി കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ഗാന മത്സരമാരംഭിച്ചപ്പോൾ വിയന്ന സെൻറ് മേരീസ് ഇടവക പന്കെടുത്തത് ബഹുമാനപ്പെട്ട ബിജിയച്ചന്റെ നേതൃത്വത്തിലായിരുന്നു. വിയന്നായിലുള്ള ഇതര ക്രൈസ്തവ മതവിഭാഗങ്ങളുമായി നല്ല ബന്ധം പുലർത്തിയിരുന്നപ്പോഴും അടിയുറച്ച അന്ത്യോഖ്യാ വിശ്വാസിയായിരുന്നു ബിജിയച്ചൻ. വിയന്ന സമൂഹത്തിൽ കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു ബിജിയച്ചൻ. വിയന്നയിൽ നിരവധി കുട്ടികൾക്ക് അറിവിന്റെ  ആദ്യാക്ഷരം കുറിപ്പിച്ചതും ബിജിയച്ചനായിരുന്നു.
                                    അച്ചൻ മികച്ചൊരു അദ്ധ്യാപകൻ കൂടിയായിരുന്നു.  അച്ചന്റെ എല്ലാ അവധിക്കാലങ്ങളിലും. വെട്ടിക്കൽ വൈദിക സെമിനാരിയിൽ ക്ലാസെടുക്കു മായിരുന്നു അച്ഛൻ. മികച്ചൊരു സംഘാടകൻ. കൂടിയായിരുന്നു പ്രിയപ്പെട്ട അച്ഛൻ. MSOC യൂറോപ്പ് കൗൺസിലിന്റെ പ്രഥമ കുടുംബ സംഗമം വിയന്നയിൽ വെച്ച് നടന്നപ്പോൾ അച്ഛനായിരുന്നു അതിന്റെ രക്ഷാധികാരി. അന്നച്ചനോടൊപ്പം പ്രവർത്തിച്ചത്  നന്ദിയോടെ സ്മരിക്കുന്നു. ആ കുടുംബ സംഗമത്തിന്റെ വിജയം അച്ചന്റെ സംഘാടക മികവിനെക്കാണിക്കുന്നു.. അച്ചന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ടൂറുകൾ സംഘടിപ്പിച്ചിരുന്നു. ഇടവകാംഗങ്ങളുടെ കൂട്ടായ്മക്കും ഇടവകയുടെ പുരോഗതിക്കും ഇതേറെ സഹായകരമായിരുന്നു. ഗ്രില്ലും സ്പോർട്സും തുടങ്ങിയതും  ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽ  പ്രാർത്ഥന കൂട്ടായ്മ ആരംഭിച്ചതും അച്ചന്റെ കാലത്താണ്. വിയന്ന സെൻറ് മേരീസ് ഇടവകയുടെ ഇന്നത്തെ വളർച്ചയിൽ നിസ്തുലമായ സംഭാവനകളാണ് പ്രിയപ്പെട്ട ബിജിയച്ചന്റേത്. അച്ചൻ ഒരു തികഞ്ഞ മനുഷ്യ സ്നേഹി യായിരുന്നു.  അച്ചന്റെ മരണ വാർത്തയറിഞ്ഞ് ഇറ്റലിയിലെ ട്രവീസോ എന്ന സ്ഥലത്ത് നിന്ന് സുരേഷ് എന്ന് പറയുന്ന ഒരു സഹോദരൻ എന്നെ വിളിച്ചു പറഞ്ഞതിങ്ങനെയാണ്പ തിനായിരക്കണക്കിന്  ആളുകളുടെ മരണ വാർത്തയാണ് ദിവസവും ഞങ്ങൾ കേട്ടു കൊണ്ടിരിക്കുന്നത് നിർവികാരമായ ജീവിതമാണിപ്പോളിവിടുത്തേത്. എന്നാൽ ബിജിയച്ചന്റെ മരണ വാർത്തയറിഞ്ഞപ്പോൾ   ഞങ്ങൾ തകർന്നു പോയെന്ന്. ആസമുഹത്തിന് ചെയ്ത ശുശ്രൂഷകൾ ഞങ്ങൾ മറക്കില്ലെന്ന്.  അച്ഛന്  ഈ സമൂഹത്തിൽ ഉള്ള വില എന്തെന്ന് ആ വാക്കുകളിലൂടെ നമുക്ക് മനസ്സിലാക്കാം. അച്ചനിവിടെ നിന്നും ലണ്ടനിലേക്ക് പോയതിന് ശേഷവും ഇടവകാംഗങ്ങളുമായുള്ള ആത്മബന്ധം സൂക്ഷിച്ചിരുന്നു......
                എന്റെ വ്യക്തിപരമായ ജീവിതത്തിലും അച്ചനുമായുള്ള ബന്ധം മറക്കാനാവാത്തതാണ്. അച്ചന്റെ വാത്സല്യ സ്നേഹം അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ. ഒരിക്കൽ ജോലി സ്ഥലത്ത് വെച്ച് എന്റെ നടു മിന്നുകയും ആംബുലൻസിൽ എന്നെ വീട്ടിൽ കൊണ്ടുവന്നാക്കുകയും ചെയ്തു ശരീരമനക്കാൻ വയ്യാതെ സോഫയിൽ കിടന്ന എന്നെ കൂടെയിരുന്ന് ശുശ്രൂഷിച്ചത് പ്രിയപ്പെട്ട ബിജിയച്ചനായിരുന്നു. വിയന്ന സമൂഹത്തിൽ ആർക്ക്  വേദനകളുണ്ടായാലും  ബിജിയച്ചനവിടെ ഓടിയെത്തുമായിരുന്നു ഒരിക്കൽ വിയന്നയിലുള്ള സ്റ്റാലിൻ എന്ന സഹോദരൻറെ. മകൾ ഓപ്പറേഷനെ തുടർന്ന് മരണപ്പെട്ടപ്പോൾ അച്ചനെന്നെ വിളിച്ചു പറഞ്ഞു ജോളി നമുക്ക് അവിടം വരെ ഒന്ന് പോകണമെന്ന്.അച്ചനോടൊപ്പം ആ കുടുംബത്തിൽ പോവുകയും ആ കുഞ്ഞിനുവേണ്ടി ധൂപം വെച്ച് പ്രാർത്ഥിച്ച് ആ കുടുംബത്തിന് ആശ്വാസം പകർന്നതും അച്ചനിലെ മനുഷ്യസ്നേഹിയെ ചൂണ്ടിക്കാണിക്കുന്നു. ലിജോ മോന്റെ അസുഖം കൂടുമ്പോൾ എല്ലാവരെയും കൂട്ടി  അവന്വ് വേണ്ടി പള്ളിയിൽ പലവട്ടം പ്രാർത്ഥിച്ചതുമെല്ലാം ഇത്തരുണത്തിൽ സ്മരിക്കുകയാണ്. ......
വിയന്ന സെൻറ് മേരീസ് ഇടവകയിലെ ഓരോ അംഗങ്ങളുടെ  ഉയർച്ചയിലും ബിജിയച്ചൻ എന്നും ഉണ്ടായിരുന്നു കൂടെ. എൻറെ ആദ്യത്തെ വാഹനം കൂദാശ ചെയ്തതും എൻറെ ഭവനം കൂദാശ ചെയ്തതും  ബിജിയച്ചനായിരുന്നു. മദ്ബഹ ശുശ്രൂഷയ്ക്കായി എന്നെ  കൈപിടിച്ച് മദ്ബഹയിലേക്ക് കയറിയതും ബിജിയച്ചനായിരുന്നു ഏറ്റവും കൂടുതൽ മദ്ബഹ ശുശ്രൂഷയിൽ വഴക്ക് കേട്ടിട്ടുള്ളതും ഞാനായിരുന്നു. മദ്ബഹ ശുശ്രൂഷയുടെ മഹത്വമെന്നെ പഠിപ്പിച്ചതും ബിജിയച്ചനായിരുന്നു. അവസാനമായി  വിയന്ന പള്ളിയിൽ അച്ചൻ  വി: കുർബാനയർപ്പിച്ചപ്പോൾ ധൂപക്കുറ്റിയെടുത്ത് വി: ബലിയിൽ പന്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.  വി: കുർബാനക്ക് ശേഷം എന്നെ കെട്ടിപ്പിടിച്ചു എനിക്കു സന്തോഷമായി   ജോളി        എന്ന് പറഞ്ഞു കരഞ്ഞതും ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മയായി സൂക്ഷിക്കുന്നു......... 
           കോവിഡ്19 ലോകമെങ്ങും പടർന്നു കയറുമ്പോൾ അവനവനിലേക്കും അവനവന്റെ കുടുംബത്തിലേക്കും ഉൾവലിഞ്ഞപ്പോൾ  തന്നിലർപ്പിതമായ ഉത്തരവാദിത്വം ഏറ്റെടുത്ത് എല്ലാവരും വിലക്കിയപ്പോഴും സഹജീവികളുടെ ആശ്വാസമായി അവരിലേക്കിറങ്ങിച്ചെന്ന വലിയ മനുഷ്യൻ. ഒരു കൈത്തിരിയായി എരിഞ്ഞ് ലോകത്തിന് മാതൃകയായിത്തീർന്ന നല്ലയിടയൻ. ഇന്ന് അച്ഛന് വേണ്ടി നിരവധി ദേവാലയങ്ങളിൽ ശുശ്രൂഷകൾ നടക്കുന്നു. അനേക കണ്ഠങ്ങളിൽ നിന്ന് അച്ചന് വേണ്ടി പ്രാർത്ഥനാമന്തൃങ്ങൾ ഉയരുന്നു..... സ്വർഗ്ഗീയ പറുദീസയിൽ അച്ചന്റെ ശുശ്രൂഷകൾ തുടരട്ടെ........ അച്ചന്റെ പ്രാർത്ഥനകളിൽ എന്നും വിയന്നായിടവകയുണ്ടായിരുന്നു... സ്വർഗ്ഗീയ ഊർശലേമിൽ അച്ചൻ നമുക്ക് വേണ്ടി പ്രാർത്ഥിക്കട്ടേയെന്നാശംസിക്കുന്നു.. ഇമ്പങ്ങളുടെ പറുദീസയിൽ അച്ചന് വേണ്ടി സർവ്വശക്തനായ ദൈവം വാസസ്ഥലമൊരുക്കട്ടേയെന്ന് പ്രാർത്ഥിച്ച് കൊണ്ട് നിർത്തുന്നു...
   സ്നേഹനിധിയായ ബിജിയച്ചാ സമാധാനത്തോടെ പോവുക......
 ജോളി തുരുത്തുമ്മേൽ.

Fr. Joshy Vettikkattil

May 12, 2020
ബിജി അച്ചനെ ആദ്യമായി പരിചയപ്പെടുന്നത് ഞാന്‍ സെമിനാരിയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ്. അന്ന് ഞങ്ങള്‍ക്ക് ബാര്‍ എബ്രായയെ കുറിച്ച് ഒരു ക്ലാസ് എടുത്തിരുന്നു. അന്ന് വിയന്നയില്‍ നിന്നും വന്ന ഒരു അച്ചന്‍ എന്ന് മാത്രമാണ് അറിഞ്ഞിരുന്നത്. എങ്കിലും അച്ചന്‍ വളരെ സംസാരിക്കുന്ന വ്യക്തി യായതുകൊണ്ട് ക്ലാസ്സിലെ എല്ലാവരുമായും വ്യക്തിപരമായി സംസാരിച്ചിരുന്നു. പിന്നീട് അദ്ധേഹത്തെ ഞാന്‍ കാണുന്നത് അനേക വര്‍ഷങ്ങള്‍ക്ക് ശേഷം വിയന്നയില്‍ വന്നതിനുശേഷമാണ്. പഴയ ഒരു അദ്യാപകന്‍ എന്ന ബഹുമാനത്തോടെയാണ് അദ്ദേഹത്തോട് സംസാരിക്കാന്‍ പോയത്. എന്നാല്‍ എന്നെ അതിശയപ്പെടുത്തികൊണ്ട് അച്ചന്‍ എന്നെ തിരിച്ചറിയുകയും ഞാന്‍ അച്ചനെ പഠിച്ചിട്ടുണ്ടല്ലോ എന്ന് പറഞ്ഞാണ് സംസാരത്തിന് തുടക്കം കുറിച്ചത്. പരിചയ പ്പെടുന്ന എല്ലാ വ്യക്തികളെയും ഒര്തിരിക്കുവാനും അവരുമായി നല്ല ഒരു ബന്ധം നിലനിര്‍ത്തുന്നതിനും അച്ചനു പ്രത്യേക ഒരു കഴിവായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശ്രേഷ്ടതയും അതുതന്നെയായിരുന്നു. വിയന്നയിലെ എല്ലാ മലയാളികളുമായും ഒരു സൌഹൃദബന്ധം അച്ചനു ഉണ്ടായിരുന്നു. പ്രത്യേകിച്ചു ഇവിടുത്തെ യുവതി യുവക്കന്മാരുമായി. ആര്‍ക്കും അച്ചന്റെ വേര്‍പാട്‌ ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോഴും അച്ചനെക്കുറിച്ച് പറയുമ്പോള്‍ ഹൃദയം വിതുമ്പികൊണ്ട് മാത്രമേ പൂര്‍ത്തികരിക്കാന്‍ സാധിക്കുന്നുള്ളൂ. കാരണം അച്ചന്റെ ജീവിതം ഇവിടെ ഓരോ വ്യക്തികളെയും അത്രമാത്രം സ്വാധീനം ചെലുത്തിയുട്ടുണ്ട് എന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വസ്തുതയാണ്. ഒരു ആയുസ്സിന്റെ നല്ലൊരു ശതമാനവും ചിലവഴിച്ചത് (17 വര്‍ഷത്തിനു മുകളില്‍) വിയന്ന ആയതിനാല്‍ തന്നെ വിയന്ന ഇടവകയും അച്ചനോട് കടപ്പെട്ടിരിക്കുന്നു. അച്ചന്റെ കുടുംബത്തെയും മക്കളേയും ഇവിടുത്തെ ഓരോ കുടുംബവും തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് സ്വീകരിച്ചിരുന്നത്. അതിനാല്‍ തന്നെ കുടുംബത്തിലെ ഒരു അംഗത്തിന്‍റെ വേര്‍പാടുപോലെയുള്ള വേദന എല്ലാവര്ക്കും ഉണ്ടാക്കുന്നു.
 അച്ചനെ അവസാനമായി നേരിട്ട കാണുന്നത് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്പ് വിയന്ന ഇടവകയിലെ പടിക്കകുടി ജാന്സോയുടെ വിവാഹ ശുശ്രൂഷ ആശിവര്‍ദിക്കാന്‍ വിയന്നയില്‍ വന്നപ്പോഴാണ്. അന്ന് ഇവിടെ വി. കുര്‍ബ്ബാന അര്‍പ്പിച്ചതിനുശേഷം അച്ചന്‍ എന്നെ വീണ്ടും വീണ്ടും കെട്ടിപിടിച്ചു നന്ദി പറഞ്ഞപ്പോള്‍  അച്ചന്റെ കണ്ണു നിറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. വലിയ ആശ്വാസത്തോടും സന്തോഷത്തോടും കൂടിയാണ് അന്നു അച്ചന്‍ മടങ്ങിപോയത്. പോകുന്നതിനു മുന്പ് ത്രോണോസില്‍ തിരികള്‍ ക്രമീകരിക്കാന്‍ ചെറിയ ഒരു സംഖ്യ എന്നെ ഏല്‍പ്പിക്കുകയും ചെയ്തത് ഇപ്പോഴും ഓര്‍ക്കുന്നു. വിയന്ന പള്ളിയും ഈ മദ്ബാഹായും അച്ചന്റെ ഹൃദയത്തില്‍ ഇപ്പോഴും ഉണ്ട് എന്ന് വിശ്വസിക്കുന്നു.       


സ്വര്‍ഗ്ഗീയ പറുദീസയില്‍ അച്ചന്റെ ആത്മാവ് വിശ്രമമില്ലാതെ വീണ്ടും എല്ലാവരെയും സ്നേഹിക്കുവാനും എല്ലാവരെയും സ്വര്‍ഗ്ഗീയ മക്കളായി തീര്‍ക്കുവാനുള്ള മധ്യസ്ഥകൃപകള്‍ ദൈവം നല്‍കി അനുഗ്രഹികട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ആചാരേശ്യ മശിഹ കൂദാശകളര്‍പ്പിച്ചോ

ഈ ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം...

Your presence we miss, your memory we treasure - Saju Padikkakudy Family

May 11, 2020
We have a lot of memories with Biji Achan. We could not express, how deeply we had our relationship with Achan and Family.

We would say, last 20 years of our life in Vienna, our life is always in connection with Achan and Famly.

Never Forget You – Your presence we miss, your memory we treasure, loving you always, forgetting you never.

Saju, Resmy, SLN sisters, PADIKKAKUDY Family

May 10, 2020
Heartfelt Condolence and Prayers. You will remain in Our Hearts forever 

A Journey remembered..

May 10, 2020
As some people journey through life they leave footprints wherever they go- Footprints of kindness and love, courage and compassion, humor and inspiration, joy and faith. Even when they are gone we can still look back and clearly see the trail they left behind- a trail bright with hope that invites us to follow.. You were real guide for us Acha.. It's all going to be good memories only.. Our family is going to miss you alot.. Will remember in our prayers always... Boban & Family Bobby & Family Basingstoke. UK

St. Thomas JSO Church London

May 9, 2020

St Thomas JSO Church London Tribute to Biji Achan

May 9, 2020

Tribute video to our beloved vicar Rev Fr Dr Biji Markose Chirathilattu


ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തിരുമേനിയുടെ മനസ്സു തകരുന്ന വാക്കുകൾ......

May 9, 2020
Processing...
This may take up to an hour.
Please be patient.
Error:
click to contact support.
കോവിഡ് ബാധിച്ച് യു.കെ യിൽ യാക്കോബായ സുറിയാനി സഭാ വൈദികൻ ഫാ. ഡോ. ബിജി മാർക്കോസ് കർത്താവിൽ നിദ്രപ്രാപിച്ചു.
കരിങ്ങാച്ചിറ കത്തിഡ്രലിൽ വച്ചു അനുശോചനം അറിയിച്ച അഭിവന്ദ്യ ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത തിരുമേനിയുടെ മനസ്സു തകരുന്ന വാക്കുകൾ......

H. E. Mor Theophilose Kuriakose Metropolitan

May 8, 2020
*റവ:ഡോ.ബിജി മർക്കോസ് ചിറത്തിലാട്ട് അച്ചൻ്റെ ദേഹവിയോഗത്തിൽ അനുശോചനം* 
 *ഡോ കുര്യക്കോസ് തെയോഫിലോസ് മെത്രപ്പോലീത്ത*

നമ്മളിൽ നിന്ന് ഭൗതികമായി വേർപിരിഞ്ഞ് തൻ്റെ സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായിരിക്കുന്ന *ഡോ.ബിജി മർക്കോസ് ചിറത്തിലാട്ട്* അച്ചൻ്റെ ദേഹ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും  രേഖപ്പെടുത്തുകയും വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന കുടുംബാംഗങ്ങളെ സർവ്വശക്തനായ ദൈവം ആശ്വസിപ്പിക്കുകയും  ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു .

പ്രിയപ്പെട്ട അച്ഛനുമായി 30 വർഷത്തോളമായി ഉള്ള പരിചയവും അടുപ്പമാണ് ബലഹീനനായ എനിക്കുള്ളത്. 1990 കളിൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ  കോളേജിൽ ഞങ്ങൾ ഒരുമിച്ചു പഠിച്ചു അതിനുശേഷം നമ്മുടെ വൈദീക സെമിനാരിയിൽ ഞങ്ങളൊരുമിച്ച് പഠിപ്പിക്കുകയും വാർഡൻമാർ ആയിട്ട് ശുശ്രൂഷ  ചെയ്യുകയും ചെയ്തു. തുടർന്ന് ഞാൻ ജർമ്മനിയിൽ പഠനത്തിന് പോയി .എന്നാൽ തൊട്ടു പുറകെ തന്നെ പ്രിയപ്പെട്ട അച്ഛൻ ജർമനിയിലേക്ക് എത്തിച്ചേർന്നു .തുടർന്ന് വിയന്നയിലെ നമ്മുടെ ഇടവകയുടെ ശുശ്രൂഷകൻ ആയി ദീർഘനാൾ അദ്ദേഹം ബലഹീനനായ എന്നോടൊപ്പം അദ്ദേഹം ശുശ്രൂഷ ചെയ്തു.

അദ്ദേഹം അവധിക്ക് നാട്ടിൽ വരുമ്പോൾ എല്ലാം നമ്മുടെ വൈദീക സെമിനാരിയിൽ വരുകയും അവിടെ ക്ലാസ്സുകൾ എടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിൻ്റെ മാതാപിതാക്കളും സഹോദരങ്ങളും കുടുംബവുമായി ഞാൻ ഒരു ശെമ്മശൻ ആയിരുന്ന കാലം മുതലുള്ള  അടുപ്പവും ബന്ധവും ആണ് എനിക്ക് ഉള്ളത്. 17 വർഷത്തോളം വിയന്നയിലെ  ഇടവകയിൽ അദ്ദേഹം ശുശ്രൂഷ  അനുഷ്ഠിക്കുകയും  അവിടുത്തെ ആത്മീയ പ്രസ്ഥാനങ്ങൾക്ക്, പ്രത്യേകിച്ച് സൺഡേസ്കൂൾ പ്രസ്ഥാനത്തിന്  ശ്രേഷ്ഠമായ ശുശ്രൂഷ അദ്ദേഹം നൽകിയിട്ടുണ്ട് . ആദ്യകാലങ്ങളിൽ
ജർമ്മനിയിൽ നിന്നും ദീർഘദൂരം യാത്ര ചെയ്ത്  വിയന്നയിൽ  വന്നു ആ ഇടവകയെ ശുശ്രൂഷിച്ചത് എല്ലാം നന്ദിയോടെ ഈ സമയത്ത്  ഓർക്കുകയാണ്. അതുപോലെതന്നെ യൂറോപ്പിലെ നമ്മുടെ ഇടവകകളിൽ എല്ലാം അദ്ദേഹം പലപ്പോഴായി സന്ദർശിക്കുകയും ശുശ്രൂഷ ചെയ്തതും നന്ദിയോടെ കൂടെ ഓർക്കുന്നു.
ഞാൻ രണ്ടുവർഷം മുമ്പ് ഇംഗ്ലണ്ടിൽ ചെന്നപ്പോൾ അദ്ദേഹം എൻ്റെ കൂടെ യാത്ര ചെയ്യുകയും, അദ്ദേഹത്തിൻറെ വീട്ടിൽ കൊണ്ടുപോയി ഒത്തിരി സ്നേഹത്തോടെ ശുശ്രൂഷിച്ചതുമെല്ലാം ഈ സമയത്ത് നന്ദിയോട് കൂടെ ഓർക്കുകയാണ്.

 ഇനി സ്വർഗ്ഗീയ ത്രേണോസ്സിൽ സ്വർഗ്ഗീയ ഗണങ്ങളോടുകൂടി കർത്താവിനെ ആരാധിക്കുവാൻ സ്വർഗ്ഗത്തിലെ ദൈവം അദ്ദേഹത്തിന് ഭാഗ്യം കൊടുക്കട്ടെ. യുറോപ്യൻ ഇടവകകളുടെയും (Except U.K. & Ireland)വൈദീക സെമിനാരിയുടെയും പേരിലും ,വ്യക്തിപരമായ പേരിലും ഉള്ളതായ അനുശോചനവും ദുഃഖവും അറിയിക്കുന്നതിനോടെപ്പം തന്നെ കുടുംബാംഗങ്ങളെ ദൈവത്തിൻറെ പരിശുദ്ധാത്മാവ് ആശ്വസിപ്പിക്കുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
 ഡോ.കുര്യക്കോസ് തെയോഫിലോസ് മെത്രപ്പോലീത്ത

Share a story

 
Add a document, picture, song, or video
Add an attachment Add a media attachment to your story
You can illustrate your story with a photo, video, song, or PDF document attachment.